കുറ്റവാളി പരുന്ത് ഹാരിസ് പിടിയില്‍
1374905
Friday, December 1, 2023 6:09 AM IST
കൊച്ചി: കുപ്രസിദ്ധ കുറ്റവാളിയും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയുമായ ദേശാഭിമാനി റോഡ് മൈക്രോവേവ് ജംഗ്ഷന് ഫ്രീഡം റോഡ് ചിറ്റേപ്പറമ്പില്‍ ഹാരിസ് (പരുന്ത് ഹാരിസ്) പാലാരിവട്ടം പോലീസിന്റെ പിടിയിലായി.
പാലാരിവട്ടം ആലിന്‍ചുവട് വെണ്ണല ഭാഗത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ കയറി കുടംബത്തെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് പരുന്ത് ഹാരിസിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്.
എസ്ഐമാരായ സന്തോഷ് കുമാര്‍, രവികമാര്‍, കലേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനുബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് മോഹന്‍, അഖിലേഷ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.