യുഡിഎഫ് വിചാരണ സദസ്: ജില്ലാതല ഉദ്ഘാടനം നാളെ കളമശേരിയില്‍
1374901
Friday, December 1, 2023 6:09 AM IST
കൊച്ചി: സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസുകളുടെ ജില്ലാതല ഉദ്ഘാടനം നാളെ കളമശേരിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് കളമശേരിയില്‍ നടക്കുന്ന പരിപാടി കെ. മുരളീധരന് എംപി ഉദ്ഘാടനം ചെയ്യും. ജില്ല ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിക്കും. ശേഷിക്കുന്ന 13 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും 23ന് മുമ്പ് വിചാരണ സദസുകള്‍ നടക്കും.