ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ​ക്ക് 13 വ​ർ​ഷം ത​ട​വും 65000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി ജിം​കോ ജോ​ർ​ജി​നാ​ണ് (55) ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് വി.​ജി. അ​നു​പ​മ ത​ട​വും പി​ഴ​യും വി​ധി​ച്ച​ത്. 2022 മാ​ർ​ച്ചി​ൽ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ് കേ​സ്.