രക്തദാന ക്യാമ്പ്
1374890
Friday, December 1, 2023 6:05 AM IST
വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എറണാകുളം ജനറൽ ആശുപത്രിയുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്.
എച്ച്ഡിഎഫ്സി ബാങ്ക് സാമ്പത്തിക സഹായം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് ഗൈഡ് ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി മുഖ്യ പ്രഭാഷണം നടത്തി.