കാ​ക്ക​നാ​ട്: ജി​ല്ല​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ൻ റേ​ഷ​ൻ കാ‌​ർ​ഡു​മാ​യി സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി സ്റ്റോ​റു​ക​ളി​ലേ​ക്ക് പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ ഇ​ന്ന​ലെ മ​ട​ങ്ങി​യ​ത് വെ​റും കൈ​യോ​ടെ.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് 13 ഇ​നം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ വി​ൽ​ക്കു​ന്ന​ത് അ​ഭി​മാ​ന നേ​ട്ട​മാ​യാ​ണ് സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. അ​രി കൂ​ടാ​തെ ഒ​ൻ​പ​ത് ഇ​നം പ​ല​വ്യ​ജ്ഞ​ന​മാ​ണ് സ​പ്ലൈ​കോ​യി​ലൂ​ടെ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കി​യി​രു​ന്ന​ത്. ജി​ല്ല​യി​ലും ആ​ദ്യ​മാ​യാ​ണ് സ​പ്ലൈ​കോ ഇ​ത്ര​വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. നോ​ൺ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്കും കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.