നവകേരള സദസ് : ഒരു ലക്ഷം വിയോജന കുറിപ്പെഴുതി പ്രതിപക്ഷം
1374888
Friday, December 1, 2023 6:05 AM IST
വൈപ്പിൻ: നവകേരള സദസിലേക്ക് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ഒരു ലക്ഷം വിയോജന കുറിപ്പെഴുതി പ്രതിപക്ഷ അംഗങ്ങൾ. പണമില്ലാത്തതിനാൽ കരാർ പ്രവർത്തികൾ പലതും മുടങ്ങിക്കിടക്കുമ്പോൾ പ്ലാൻ ഫണ്ടിൽനിന്ന് ഒരു ലക്ഷം നൽകാൻ ഭരണപക്ഷമായ സിപിഎം തീരുമനിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. മാത്രമല്ല വികസന പ്രവർത്തനത്തിന് സർക്കാർ ഫണ്ട് ഇപ്പോൾ ലഭ്യവുമല്ല.
ഈ സാഹചര്യത്തിലാണ് നവകേരള സദസ് നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബേറോ, ട്രീസ ക്ലീറ്റസ് എന്നിവർ വിയോജിപ്പ് അറിയിച്ചത്.