പ്ലാസ്റ്റിക് മാലിന്യ ശേഖരണം താറുമാറായി; കൗൺസിൽ ബഹിഷ്ക്കരിച്ച് യുഡിഎഫ്
1374887
Friday, December 1, 2023 6:05 AM IST
തൃപ്പൂണിത്തുറ: ഹരിത കർമസേനയുടെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം താറുമാറായതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ തൃപ്പൂണിത്തുറ നഗരസഭ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കൗൺസിൽ തീരുമാനപ്രകാരം നാലു പേരടങ്ങുന്ന ഹരിത കർമസേനയാണ് വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ സംഭരിക്കേണ്ടിയിരുന്നതെങ്കിലും സെക്രട്ടറിയുടെ തീരുമാനപ്രകാരം 20 പേരടങ്ങുന്ന സംഘം ഓരോ വീടുകളിലും കയറേണ്ടി വരുന്നതിനാൽ ഇതുവരെ പകുതിയോളം വാർഡുകളിൽനിന്നു മാത്രമേ പൂർണമായി മാലിന്യം നീക്കാൻ സാധിച്ചിട്ടുള്ളുവെന്നും ആകെയുള്ള 49 വാർഡുകളിൽ 15 ഓളം വാർഡുകളിൽ മാലിന്യം കെട്ടിക്കിടക്കുകയാണെന്നും കൃത്യമായി നടന്നിരുന്ന മാലിന്യശേഖരണം ഇല്ലാതായെന്നും യുഡിഎഫ് ആരോപിച്ചു. പാർലമെന്ററി പാർട്ടി ലീഡർ കെ.വി. സാജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.