‘മത്സ്യത്തൊഴിലാളി ഭവന പദ്ധതിയുടെ വാതിൽ സർക്കാർ കൊട്ടിയടച്ചു’
1374884
Friday, December 1, 2023 6:05 AM IST
അരൂർ: മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതിയുടെ വാതിൽ പിണറായി സർക്കാർ കൊട്ടിയടച്ചതായി മുൻ എംഎൽഎ ബി. ബാബു പ്രസാദ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരയിളക്കം എന്ന പേരിൽ സംഘടിപ്പിച്ച തീരദേശ പദയാത്ര തുറവൂർ ചാപ്പക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പദയാത്ര നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ ആണ് ജാഥാ ക്യാപ്റ്റൻ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.