വീട്ടിൽനിന്ന് സ്കൂട്ടർ മോഷണം പോയി
1374882
Friday, December 1, 2023 6:05 AM IST
പറവൂർ: വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷണം പോയി. സെന്റ് ജെർമയിൻസ് റോഡിൽ മാളിയേക്കൽ എം.ജെ. പോളിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്.
രാവിലെ സഹായം ചോദിച്ച് യുവാവ് വീട്ടിൽവന്നിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് വീണ്ടും വരുന്നതും വീടിന് ചുറ്റും നടന്നശേഷം ഹെൽമറ്റ് തലയിൽവച്ച് സ്കൂട്ടർ റോഡിലേക്ക് കൊണ്ടുപോകുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്. സമീപത്തുള്ള വീട്ടുകളിലെ സിസി ടിവിയിൽ യുവാവ് മോഷ്ടിച്ച് സ്കൂട്ടർ ഓടിച്ച് കൊണ്ടുപോകുന്നതും ലഭിച്ചിട്ടുണ്ട്. പറവൂർ പോലീസ് കേസെടുത്തു.