നവ കേരള സദസിന് കോളജ് മതിൽ പൊളിക്കാൻ നീക്കം
1374881
Friday, December 1, 2023 6:05 AM IST
കോലഞ്ചേരി : നവ കേരള യാത്രയ്ക്കായി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിന്റെ മതിൽ പൊളിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ മതിൽ സംരക്ഷണ ജാഥയും പ്രതിഷേധ സമരവും നടത്തി.
വ്യാഴാഴ്ച വൈകിട്ടോടെ മതിൽ പൊളിക്കാനായി ജെസിബിയും അനുബന്ധ സാമഗ്രികളുമായി എത്തി. ഈസമയം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിക്കുന്നത് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി. എൽദോ, പോൾസൺ പീറ്റർ, ടി.എച്ച്. അബ്ദുൾ ജബ്ബാർ, കെ.വി. ആന്റണി, കെ.പി. തങ്കപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, അനുഅച്ചു, കോൺഗ്രസ് ഭാരവാഹികളായ ജയിംസ് പാറേക്കാട്ടിൽ, കെ.കെ. പ്രഭാകരൻ, പി.ആർ. മുരളീധരൻ, വി.എം. ജോർജ്, എൻ.എൻ. രാജൻ, കെ.ജി. മന്മഥൻ, എം.എ. പൗലോസ്, റഷീദ് കാച്ചാംകുഴി, ഹനീഫ കുഴിപ്പള്ളി എ.പി. കുഞ്ഞു മുഹമ്മദ്, സി.പി. തോമസ്, ബാബു വർഗീസ്, സി.എൻ. വത്സലൻ പിള്ള, ഷൈജ റെജി, ഓമന നന്ദകുമാർ, കെ.പി. സ്കറിയ, കെ.എ. വർഗീസ് കെ.എച്ച്. ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം ഒന്പതിനാണ് നവ കേരള സദസ് കോലഞ്ചേരിയിൽ സംഘടിപ്പിക്കുന്നത്.