പുട്ട് പ്രദർശനം സംഘടിപ്പിച്ചു
1374879
Friday, December 1, 2023 6:05 AM IST
ആരക്കുഴ: അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് തോട്ടക്കര സെന്റ് ജോർജ് യുപി സ്കൂളിൽ വ്യത്യസ്തയിനം പുട്ടുകളുടെ പ്രദർശനം സംഘടിപ്പിച്ചു.
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂട്ട് പാചകം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോജോ കടുകുമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഷീജ അജി, പ്രധാനാധ്യാപിക ഷൈനി പോൾ ഓലിയപ്പുറം എന്നിവർ പ്രസംഗിച്ചു.