ഗ്രീൻ നഗർ പുന്നേകോട്ട- ഫാം റോഡ് ഉദ്ഘാടനം
1374877
Friday, December 1, 2023 6:05 AM IST
കോതമംഗലം: വാരപ്പെട്ടി ഗ്രീൻ നഗർ പുന്നേകോട്ടയിൽ ഫാം റോഡ് ഉദ്ഘാടനം ചെയ്തു. റോഡ് വന്നതോടെ വാരപ്പെട്ടി - അടിവാട് - പരിപ്പു തോടു പാലത്തിൽ നിന്ന് കക്കാട്ടൂർ ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും.
റോഡിന്റെ ഉദ്ഘാടനം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, പഞ്ചായത്തംഗങ്ങളായ കെ.കെ. ഹുസൈൻ, കെ.എം. സെയ്ത്, പി.പി. കുട്ടൻ, ഷാജി ബെസി, എം.എസ്. ബെന്നി, പി.എം. മഹറുബ്, ഷാജി വർഗീസ്, സി.കെ. സൈഫുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.