കെട്ടിട വാടക വർധന: സിപിഐ അംഗത്തിന്റെ വോട്ട് യുഡിഎഫിന്
1374876
Friday, December 1, 2023 6:05 AM IST
മൂവാറ്റുപുഴ: നഗരസഭാ കെട്ടിടങ്ങളുടെ വാടക വർധനവിന് അനുകൂലമായി വോട്ടു ചെയ്ത് സിപിഐ അംഗംപ്രതിപക്ഷത്തെ വെട്ടിലാക്കി.
യുഡിഎഫാണ് മൂവാറ്റുപുഴ ഭരിക്കുന്നത്. കെട്ടിടങ്ങൾക്ക് ഫെയർ വാല്യു അടിസ്ഥാനത്തിൽ വാടക വർധിപ്പിക്കാൻ ഭരണപക്ഷം പ്രമേയം കൊണ്ടുവന്നു. ഇതിനെതിരേ എൽഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചു.
വോട്ടിനിട്ടപ്പോൾ സിപിഐ അംഗം വാടക വർധനവിന് അനുകൂലമായി വോട്ടുചെയ്ത് ഭരണ പക്ഷത്തെ പിന്തുണച്ചു. വിമത കോണ്ഗ്രസ് അംഗം പ്രമീള ഗിരിഷ്കുമാറും, ബിജെപിയുടെ രണ്ട് അംഗങ്ങളും എതിർത്ത് വോട്ടുചെയ്തു.