കാർ മരത്തിൽ ഇടിച്ച് ദന്പതികൾക്ക് പരിക്ക്
1374875
Friday, December 1, 2023 6:05 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിൽ ഇടിച്ച് കാർ യാത്രക്കാരായ ദന്പതികൾക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലോടെ ആനിക്കാടായിരുന്നു അപകടം.
ആനിക്കാട് തുലാമറ്റത്തിൽ ചാക്കോച്ചൻ, ഭാര്യ മോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഴക്കുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. കാലിനും തലക്കും പരിക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.