കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​റ​വ പ​ശു​ക്ക​ളു​ടെ കാ​ലി​ത്തീ​റ്റ 2023-24 പ​ദ്ധ​തി​യി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ. സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ടി​നി മാ​ർ​ഗ്രേ​റ്റ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഷി പൊ​ട്ട​യ്ക്ക​ൽ, മേ​രി കു​ര്യാ​ക്കോ​സ്, സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ണ്ട​ക്ക​ൽ, രാ​ജു ഇ​ടാ​ജ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷ​മാ​ണ് ക​റ​വ പ​ശു കാ​ലി​ത്തീ​റ്റ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ച​ത്. 200 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം സ​ഹാ​യം ന​ൽ​കും.