പൈങ്ങോട്ടൂർ കോളജിൽ ബിരുദദാന ചടങ്ങ്
1374872
Friday, December 1, 2023 6:05 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസിൽ മഹാത്മ ഗാന്ധി സർവകലാശാല എംഎസ് ഡബ്ലിയു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ 2021-23 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. എൽദോ മാർ ബസേലിയോസ് കോളജ് ആന്‍ഡ് മരിയൻ അക്കാദമി ചെയർമാൻ പ്രഫ. ബേബി എം. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
പിജി സാമൂഹിക പ്രവർത്തന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിന് കോളജ് മാനേജർ ജോമോൻ മണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ. സുദർശനൻ, ഗുരുചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സുരേന്ദ്രൻ ആരവല്ലി, കോളജ് അഡ്മിനിസ്ട്രേറ്റർ ശോഭ ശശിരാജ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വിദ്യാസാഗർ, കോളജ് അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ. ബാലകൃഷ്ണൻ, എ.കെ. സന്തോഷ്, എം.എസ്. സോമൻ എന്നിവർ പ്രസംഗിച്ചു.