കിസാൻ സഭയുടെ കാരെള്ള് കൃഷി വിളവെടുത്തു
1374871
Friday, December 1, 2023 6:05 AM IST
മൂവാറ്റുപുഴ: കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് നടത്തിയ കാരെള്ള് കൃഷി വിളവെടുപ്പ് കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
കിസാൻസഭ പ്രാദേശിക സഭാ സെക്രട്ടറി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.എസ്. സണ്ണി, ബിജു ജോർജ്, വി.ഒ. കുറുന്പൻ, റോയ് മാത്യു, പി.എ. ജോണി, ജോർജ് തെങ്ങുംകൂടി, വർക്കി കാക്കത്തോട്ടം, തങ്ക കുറുന്പൻ, സാബു തോമസ് എന്നിവർ പ്രസംഗിച്ചു.