നെടുന്പാശേരിയിൽ 30.45 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1374659
Thursday, November 30, 2023 6:53 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 30.45 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായി.
ജിദ്ദയിൽനിന്ന് മസ്കറ്റ് വഴി ഒമാൻ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദലിയാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 672 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം കണ്ടെടുത്തു. രണ്ട് കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നില യിലായിയിരുന്നു.