വിദ്യാദര്‍ശന്‍ യാത്രയ്ക്ക് സ്വീകരണം നല്കി
1374651
Thursday, November 30, 2023 6:53 AM IST
കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാദര്‍ശന്‍ യാത്രയ്ക്ക് എറണാകുളം-അങ്കമാലി അതിരൂപതയിൽ സ്വീകരണം നല്കി. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നടന്ന ചടങ്ങ് ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ അംഗീകരിക്കുക, ഉച്ച ഭക്ഷണഫണ്ട് സമയബന്ധിതമായി അനുവദിച്ച് നല്‍കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ അധ്യാപകര്‍ ഒപ്പിട്ട നിവേദനം അതിരൂപത ഡയറക്ടര്‍ ഫാ.തോമസ് നങ്ങേലിമാലില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറത്തിന് നല്കി.
അതിരൂപത പ്രസിഡന്റ് ജീബ പൗലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, പ്രിന്‍സിപ്പല്‍ ടി.ജി. മാര്ട്ടിന്, എം.കെ. ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിനുശേഷം സംസ്ഥാനത്തെ എല്ലാ രൂപതകളിലെയും അധ്യാപകര്‍ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കൈമാറും.