വാഹനം ഇടിച്ച് പശു ചത്തനിലയിൽ
1374650
Thursday, November 30, 2023 6:53 AM IST
കളമശേരി: സീപോർട്ട്-എയർപോർട്ട് റോഡിൽ കാക്കനാടിന് പോകുന്ന കുസാറ്റ് ബസ് സ്റ്റോപ്പിനോട് ചേർന്ന് അജ്ഞാത വാഹനം ഇടിച്ച് പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. യാത്രക്കാർ പശുവിനെ റോഡിന്റെ മധ്യഭാഗത്തുനിന്ന് അരികിലേക്ക് മാറ്റി.
നിരന്തരം വാഹനാപകടങ്ങൾ പതിയിരിക്കുന്ന റോഡിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് അപകടകരമാണ്. ഇരുചക്ര വാഹന യാത്രികരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. കന്നുകാലികൾ റോഡിന് കുറുകെ ചാടുന്നത് പതിവായതിനാൽ ധാരാളം അപകടങ്ങളാണ് മേഖലയിലുണ്ടാകുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് പശുക്കളെ ഉൾപ്പെടെ അഴിച്ചുവിടുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.