അടയ്ക്ക മോഷ്ടാവ് പിടിയിൽ
1374649
Thursday, November 30, 2023 6:53 AM IST
നെടുമ്പാശേരി: അടയ്ക്ക മോഷ്ടിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. ഇടുക്കി ദേവികുളം കുഞ്ചിതണ്ണി സെൻകുളം പാറേക്കാട്ടിൽ വീട്ടിൽ അനീസാണ് (22) പിടിയിലായത്. ഒന്നര മാസം മുമ്പ് കുന്നുകരയിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു അനീസ്.
കുന്നുകര പുതുവ പൗലോസിന്റെ വീട്ടുമുറ്റത്ത് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 2500 രൂപയോളം വിലയുള്ള 10 കിലോ അടയ്ക്കയാണ് ചൊവ്വാഴ്ച മോഷണം പോയത്. ചെങ്ങമനാട് പോലീസിന് ലഭിച്ച പരാതിയെതുടർന്ന് വിവിധ മലഞ്ചരക്ക് കടകളിൽ സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായി, പ്രിൻസിപ്പൽ എസ്ഐ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.