കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹൈബി
1374648
Thursday, November 30, 2023 6:53 AM IST
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഉണ്ടായ അപകടം സര്‍വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡന് എംപി. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. അതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. കുസാറ്റിൽ അനധികൃത നിയമനങ്ങള്‍ നടത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് ശ്രദ്ധയുള്ളത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നും ഹൈബി ഈഡന് പറഞ്ഞു.
കുസാറ്റിലെ അപകടത്തിന്റ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍വകലാശാലയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പറഞ്ഞു.