കരിങ്ങാച്ചിറ കത്തീഡ്രലിൽ തമുക്ക് പെരുന്നാൾ
1374647
Thursday, November 30, 2023 6:53 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളിനും തമുക്ക് നേർച്ചയ്ക്കും നാളെ കൊടിയേറും.
രാവിലെ എട്ടിന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടി ഉയർത്തും. വൈകിട്ട് 6.30ന് യൂത്ത് അസോസിയഷൻ വാർഷികം. രണ്ടിന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് 6.30ന് പ്രാർഥന - ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, രാത്രി എട്ടിന് തിരുവാങ്കുളം കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം. മൂന്നിന് രാവിലെ 6.30ന് കുർബാന, 8.30ന് മൂന്നിന്മേൽ കുർബാന, രാത്രി ഏഴിന് ചിത്രപ്പുഴ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം.