നവകേരള സദസ്: വൈപ്പിനിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് എംഎല്‍എ
1374646
Thursday, November 30, 2023 6:53 AM IST
കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ നവകേരള സദസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംഘാടക സമിതി ചെയര്മാന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് രാവിലെ 11ന് ഞാറയ്ക്കല്‍ ജയ്ഹിന്ദ് മൈതാനത്താണ് സദസ്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇതിന് മുന്നോടിയായി വയലിനിസ്റ്റ് ബാലമുരളിയുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറും. രാവിലെ ഏഴ് മുതല്‍ വേദിയിലെ 21 കൗണ്ടറുകളിലായി പരാതികള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് രണ്ടും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും അഞ്ചുവീതവും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. ഉദ്ഘാടന ചടങ്ങിനുശേഷം സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ 'കൊയ്ത്തുത്സവം' നൃത്തസംഗീത പരിപാടിയും സ്കൂള്‍ കലോത്സവങ്ങളില്‍ ജേതാക്കളായ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കലാവതരണങ്ങള്‍ ഉണ്ടാകും.