പണിയെടുത്ത കൂലി ചോദിച്ചതിന് കൈ തല്ലിയൊടിച്ചു; പ്രതി പിടിയിൽ
1374645
Thursday, November 30, 2023 6:53 AM IST
പെരുമ്പാവൂർ: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പുകൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ്നഗർ സ്വദേശി സാഗർ കുമാർ സ്വയിനെ (29) യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്റെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു.
ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്ഐമാരായ റിൻസ് എം.തോമസ്, കെ. ജിദിനേഷ് കുമാർ, എഎസ്ഐ ജോഷി തോമസ്, എം.കെ.സാജു, പി.എ. അബ്ദുൾ മനാഫ്, കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.