ഊട്ടിമറ്റം-ഓണംകുളം റോഡ് എന്ന് നന്നാകും ?
1374644
Thursday, November 30, 2023 6:53 AM IST
കിഴക്കമ്പലം: വർഷങ്ങളായി തകർന്നു കിടക്കുന്ന ഊട്ടിമറ്റം - ഓണംകുളം റോഡ് നന്നാക്കാൻ നടപടിയില്ല. ചിലയിടങ്ങളിൽ കട്ടവിരിച്ചതൊഴിച്ചാൽ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. മെറ്റിലിളകി കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് ജനപ്രതിനിധികൾ സ്ഥിരം കാണുന്നുണ്ടെങ്കിലും നന്നാക്കാൻ നടപടിയില്ല.
ഇവിടെയുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. കൂടാതെ പെരുമ്പാവൂരിൽനിന്നു കിഴക്കമ്പലം പള്ളിക്കര വഴി കാക്കനാടേക്കുള്ള എളുപ്പവഴിയാണിത്. ഓണംകുളം മുതൽ വെങ്ങോല പള്ളി വരെ റോഡിൽ വളവുകൾ കാര്യമായിട്ടില്ല. എന്നാൽ തുടർന്ന് ഊട്ടിമറ്റം വരെ വളവുകളും കയറ്റങ്ങളുമാണ് കൂടുതൽ.