പൊടി ശല്യത്തിൽ കുഴങ്ങി പുന്നമറ്റം പ്രദേശം
1374614
Thursday, November 30, 2023 2:13 AM IST
മൂവാറ്റുപുഴ: കക്കാടാശേരി - ഞാറക്കാട് റോഡ് നിർമാണം നിർത്തിയതുമൂലം പുന്നമറ്റം പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. അതിശക്തമായ പൊടിയാണ് റോഡിൽ നിന്നുയരുന്നത്.
പൊടി ശല്യം കാരണം സ്കൂൾ വിദ്യാർഥികളും വ്യാപാരികളും പ്രദേശവാസികളും ദുരിതത്തിലായി. പൊടി ഉയരാതിരിക്കാൻ വെള്ളം നനയ്ക്കുന്നത് നിർമാണ കന്പനി നിർത്തിവച്ചിരിക്കുകയാണ്.
എത്രയും പെട്ടെന്ന് റോഡിന്റെ പണി പൂർത്തിയാക്കി പൊടി ശല്യം ഇല്ലാതാക്കാനായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങളിലെ തടസങ്ങൾ നീക്കി റോഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ കെഎസ്ടിപി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.