കേര കർഷക സൗഹൃദ സംഗമം
1374613
Thursday, November 30, 2023 2:13 AM IST
കോതമംലം: കേരള കോണ്ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേര കർഷക സൗഹൃദ സംഗമം മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.രാമല്ലൂർ സണ്ണി പോൾ തെക്കേക്കരയുടെ പുരയിടത്തിൽ നടന്ന ചടങ്ങിൽ കേര കർഷക അവാർഡ് ജേതാവ് സണ്ണി പോൾ, കേര കർഷക തൊഴിലാളി അവാർഡ് ജേതാവ് ബിജു എന്നിവർക്ക് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് അവാർഡുകൾ വിതരണം ചെയ്തു.
മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ കേര സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന നേതാക്കളായ ജോണി അരീകാട്ടിൽ, പായിപ്ര കൃഷ്ണൻ, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, ജോസ് ജയിംസ്, ജോർജ് അന്പാട്ട്, ബിജു വെട്ടികുഴ, ജോജി സ്കറിയ, കെ.എം. എൽദോസ്, ബിജോയി ജോസഫ്, ജോർജ് കിഴക്കുമശേരി, ജോണി പുളിന്തടം, എൽദോസ് വർഗീസ്, വിനോദ് തെക്കേക്കര, ജോസ് കവളമാക്കൽ, ലിസി പോൾ, ടി.കെ. എൽദോസ്, സജി തെക്കേക്കര, ജോസ് തുടുമ്മേൽ, മാമച്ചൻ സ്കറിയ, എ.ടി. ഷാജി, ജെസിമോൾ ജോസ്, സണ്ണി തെങ്ങുംപള്ളി, റെബി ജോസ്, ബിനോയി ജോസഫ്, തോമസ് തെക്കേക്കര, ടീന മാത്യു, റെജി പുല്ലുവഴിചാൽ, എ.വി. ജോണി, ജോസി പോൾ, ജോം ജോസ്, ജോണി കല്ലാടിക്കൽ, ജോസ് കൈതക്കൽ, പി.ഡി. ബേബി, ബേസിൽ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.