ദന്പതിമാർക്ക് ഒരേസമയം പിഎച്ച്ഡി
1374612
Thursday, November 30, 2023 2:13 AM IST
കോതമംഗലം: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിന്നു ദന്പതിമാർക്ക് ഒരേസമയം പിഎച്ച്ഡി.
മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസർ പുതുപ്പാടി പുക്കുന്നേൽ ഇമ്മാനുവൽ ബാബു ഇലക്ട്രിക്കൽ എൻജിനീയറിംഗിലും ഭാര്യ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസർ നീന എം. ജോസഫ് സിവിൽ എൻജിനീയറിംഗിലുമാണ് പിഎച്ച്ഡി നേടിയത്.
ബാബു പുക്കുന്നേൽ ഡോ. ലിസി റിനി ഗ്ലോറിയ ദന്പതികളുടെ മകനാണ് ഇമ്മാനുവൽ. ഇടുക്കി വാഴത്തോപ്പ് മണ്ണൂർ എം.ജെ. ജോസഫ്-റീത്താമ്മ ദന്പതികളുടെ മകളാണു നീന.