നെല്ലൂരുപാറയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങി
1374611
Thursday, November 30, 2023 2:13 AM IST
ഇലഞ്ഞി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇലഞ്ഞി നെല്ലൂരുപാറ റോഡിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.
കാലാനിമറ്റം ജംഗ്ഷനിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് നേതൃത്വം നൽകി. ഈ വിതരണ ശൃംഖല വഴിയാണ് നെല്ലൂരു പാറയിൽ സ്ഥാപിക്കുന്ന ഒന്പത് ലക്ഷം ലിറ്ററിന്റെ സംഭരണയിൽ നിന്ന് കുടിവെള്ളം ഇലഞ്ഞി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. പഞ്ചായത്തംഗങ്ങളായ ജോർജ് ചന്പമല, സന്തോഷ് കോരപ്പിള്ള, ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാബു തോമസ്, അസിസ്റ്റന്റ് എൻജിനീയർ വിജിത, ബോബി അഗസ്റ്റിൻ, കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.