കൂത്താട്ടുകുളം ക്ഷീര സംഘം അവാർഡ് വിതരണം
1374609
Thursday, November 30, 2023 2:13 AM IST
കൂത്താട്ടുകുളം : ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ അറുപതാമത് വാർഷിക പൊതുയോഗവും ആദരിക്കൽ ചടങ്ങും അവാർഡ് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ജോമി മാത്യു അധ്യക്ഷത വഹിച്ചു.
മുൻ ഭരണസമിതി അംഗങ്ങളെയും സെക്രട്ടറിമാരെയും ഉല്ലാസ് തോമസ് ആദരിച്ചു. ക്ഷീര കർഷക അവാർഡ് വിതരണം ജയ്സണ് ജോസഫ് നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭാംഗം പ്രിൻസ് പോൾ ജോണ് നിർവഹിച്ചു. ഉപഭോക്തൃ അവാർഡ് വിതരണം നഗരസഭാംഗം ഷിബി ബേബി നിർവഹിച്ചു.
പാന്പാക്കുട ക്ഷീര വികസന ഓഫീസർ റിനു തോമസ് ധനസഹായം വിതരണം ചെയ്തു. നഗരസഭാംഗങ്ങളായ സുമ വിശ്വംഭരൻ, ജോണ് എബ്രഹാം, ഡയറി ഫാം ഇൻസ്ട്രക്ടർ എം. മനോജ് കുമാർ, സംഘം വൈസ് പ്രസിഡന്റ് അജി തോമസ്, സംഘം സെക്രട്ടറി എം.എ. സിനി, പി.എം. സ്കറിയ, മർക്കോസ് ഉലഹന്നാൻ, സേതു മാധവൻ, എം.വി. ജോബി, ബൈജു ദേവരാജൻ, ടി.കെ. രവി, ഓമന ഉണ്ണികൃഷ്ണൻ, ജെസി പി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.