ബൈക്ക് യാത്രികനെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തി
1374508
Wednesday, November 29, 2023 10:39 PM IST
മാമല: വെണ്ണിക്കുളം റോഡിൽ മുരിയമംഗലത്തിനു സമീപം ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കാനയിൽ കണ്ടെത്തി. തിരുവാങ്കുളം മാർക്കറ്റിൽ ടയർ റീട്രെഡിംഗ് സ്ഥാപനം നടത്തുന്ന കൊച്ചുപറന്പിൽ ബിജുവിന്റെ മകൻ ജോർജ് ബിജു (18) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മുറ്റമടിക്കാനെത്തിയ വീട്ടമ്മയാണ് യുവാവിന്റെ മൃതദേഹം കാനയിൽ കിടക്കുന്നത് കണ്ടത്. കുറച്ചുമാറി ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നതായും കണ്ടെത്തി. മറ്റൊരു വാഹനം തട്ടിയ രീതിയിൽ ബൈക്കിന്റെ പിൻഭാഗത്ത് കേടുപാടുകളും ഉണ്ടായിരുന്നു.
കളമശേരി മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് 10ന് കടുംഗമംഗലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കും. മാതാവ്: സ്മിത. സഹോദരങ്ങൾ: സാന്ദ്ര, സോന.