അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ മരിച്ചു
1374507
Wednesday, November 29, 2023 10:39 PM IST
വാഴക്കുളം : അവശനിലയിൽ ആശുപത്രിയിലെത്തിച്ച അജ്ഞാതൻ മരിച്ചു. തിങ്കളാഴ്ച രാവിലെ വാഴക്കുളത്ത് പൈനാപ്പിൾ മാർക്കറ്റിനു സമീപം ബൈപ്പാസ് റോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വഴിയോരത്താണ് ഇയാളെ കണ്ടെത്തിയത്.
വ്യാപാരികൾ വാഴക്കുളം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ചു. 75 വയസ് തോന്നിക്കും. 161 സെന്റിമീറ്റർ ഉയരമുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ .