വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ബഹിരാകാശ പ്രദർശനം
1374377
Wednesday, November 29, 2023 6:46 AM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഐഎസ്ആർഒയും വിഎസ്എസ്സിയും സംഘടിപ്പിക്കുന്ന ബഹിരാകാശ പ്രദർശനം 30 നും, ഒന്നിനും കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
30 ന് രാവിലെ 10 ന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്. ഐഎസ്ആർഒയുടെ ഗവേഷണ പുരോഗതികൾ, ചന്ദ്രയാൻ, ഗംഗയാൻ, ആദിത്യ തുടങ്ങിയ പ്രൊജക്ടുകൾ പ്രദർശനത്തിലുണ്ടാകും.
1967 ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ് ’രോഹിണി 75’ മുതൽ ചൊവ്വ പര്യവേഷണത്തിന്റെ മാതൃകകൾ, ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ’ആര്യഭട്ട’, ജിഎസ്എൽവി വിക്ഷേപണ വാഹനം, എസ്എൽവി വിക്ഷേപണ വാഹനം, ഇന്ത്യൻ നിർമിത ഗതി നിർണയ സംവിധാനമായ ഐആർഎൻഎസ്എസ്, ഇന്ത്യയുടെ ആദ്യ പരിവേഷണ വാഹനമായ ചന്ദ്രയാൻ-1, വാർത്താവിനിമയത്തിൽ ഉപയോഗിക്കുന്ന ’ജിസാറ്റ്’, ’ഇൻസാറ്റ്’ ഉപഗ്രഹങ്ങൾ, ഇന്ത്യയുടെ ആദ്യ പരീക്ഷണ ആശയവിനിമയ ഉപഗ്രഹം ’ആപ്പിൾ, വിദൂര സംവേദന ഉപഗ്രഹ ശ്രേണി (ഐആർഎസ്) എന്നിവയുടെ മാതൃകകൾ പ്രദർശനത്തിലുണ്ടാകും.
ഓപ്പണ്‍ ഡേയുടെ ഭാഗമായി കോളജിലെ ലാബുകളും, മറ്റ് സൗകര്യങ്ങളും കാണാൻ വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും അവസരം ഒരുക്കും. വിദ്യാർഥികളുടെ നൂതനങ്ങളായ പ്രൊജക്ടുകൾ, വെർച്വൽ റിയാലിറ്റി, കോളജിലെ വിദ്യാർഥികൾ നിർമിച്ച ’ഓൾ ടറൈയിൻ വെഹിക്കിൾ’, മറ്റ് ശാസ്ത്രീയ പ്രദർശന മോഡലുകൾ എന്നിവയും പ്രദർശനത്തിലുണ്ടാകും. ഫോണ്‍ : 9947929956.