ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
1374372
Wednesday, November 29, 2023 6:46 AM IST
കൂത്താട്ടുകുളം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
എംസി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നാണ് അപകടം. കാർ യാത്രക്കാരായ ഏറ്റുമാനൂർ നിരവത്ത് മാത്യു (59), ഭാര്യ ലിസമ്മ (58) എന്നിവർക്കാണ് പരിക്കേറ്റത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസ് റോഡിന് സമീപത്തെ സ്ഥാപനത്തിലേക്ക് തിരിഞ്ഞു കയറുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.