വിമല പബ്ലിക് സ്കൂൾ ജേതാക്കൾ
1374371
Wednesday, November 29, 2023 6:46 AM IST
വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ മധ്യകേരള സഹോദയ ഫുട്ബോൾ ടൂർണമെന്റിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ജേതാക്കളായി.
ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ റണ്ണർ അപ്പായി. ബെസ്റ്റ് പ്ലെയറായി പെരുന്പാവൂർ അമൃത വിദ്യാലയത്തിലെ ശ്രാവണ്‍, ഡിഫൻഡറായി ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിലെ എറിക് ജസ്റ്റിൻ, ഫോർവേഡ് പ്ലെയറായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ മുഹമ്മദ് ഫയസ് എന്നിവരെ തെരഞ്ഞെടുത്തു.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മധ്യകേരള സഹോദയ ജോയിന്റ് സെക്രട്ടറി ഫാ.ജോണ്സണ് പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ റവ.ഡോ. സിജൻ പോൾ, അധ്യാപകൻ സോണൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.