വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
1374184
Tuesday, November 28, 2023 10:20 PM IST
പിറവം: കഴിഞ്ഞ ഞായറാഴ്ച പാഴൂരിൽനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്കിൽ പുഴയിൽ കണ്ടെത്തി.
പാഴൂർ എട്ടൊന്നിൽ ജോണിന്റെ ഭാര്യ മേരി (55) യുടെ മൃതദേഹമാണ് രണ്ടു ദിവസത്തിനുശേഷം പുഴയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നു പിറവം പോലീസ് അറിയിച്ചു. സംസ്കാരം നടത്തി.