സിവിൽ ഡിഫൻസ് കായികമേള; എറണാകുളം ജില്ല ചാമ്പ്യന്മാർ
1374137
Tuesday, November 28, 2023 2:40 AM IST
കാക്കനാട്: എറണാകുളം-ഇടുക്കി ജില്ലകൾ അടങ്ങുന്ന സിവിൽ ഡിഫൻസ് എറണാകുളം റീജൺ കായികമേളയിൽ എറണാകുളം ജില്ല ചാമ്പ്യൻമാരായി.
കോതമംഗലം എംഎ എൻജിനീയറിംഗ് കോളജ് ഗ്രൗണ്ട്, കലാ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്ന കായികമേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. റീജണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ അധ്യക്ഷനായി.
ദുബായിൽ നടന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ പെരുമ്പാവൂർ ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് അംഗം എം.ആർ. ശ്രീരാജിനെ ചടങ്ങിൽ ആദരിച്ചു.