കാര്‍ഡിനല്‍ സ്കൂള്‍ സില്‍വര്‍ ജൂബിലി സമാപിച്ചു
1373773
Monday, November 27, 2023 2:17 AM IST
കൊച്ചി: തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും യാത്രയയപ്പും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിയാദ് റഹ്മാന് ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡന് എംപി, ഉമതോമസ് എംഎല്‍എ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, വൈസ് ചെയര്മാന് പി.എം. യൂനസ്, ആര്‍ഡിഡി കെ.എ. വഹീദ , ഭാരതമാതാ കോളജ് മാനേജര്‍ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത്, ഫാ. ബെന്നി പാലാട്ടി, പ്രിന്‍സിപ്പല്‍ ടി. ജി. മാര്ട്ടിന്, പിടിഎ പ്രസിഡന്റ് എം.കെ. ഇസ്മയില്‍, ജൂബിലി കണ്‍വീനര്‍ ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.