അങ്കമാലിയില്‍ ഭരണഘടനാ സംരക്ഷണ ജ്വാലാ കവചം
1373768
Monday, November 27, 2023 2:17 AM IST
അങ്കമാലി: കെപിസിസി വിചാര്‍ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചമ്പന്നൂര്‍ ഉമ്മന്‍ ചാണ്ടി വായനശാലയ്ക്കു മുന്നില്‍ ഭരണഘടനാ പുസ്തകത്തിന്റെ ചുറ്റുംനിന്ന് ‘ഭരണഘടനാ സംരക്ഷണ ജ്വാലാ കവചം’ സംഘടിപ്പിച്ചു. കെപിസിസി വിചാര്‍ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയര്മാന് ജോബിന് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അങ്കമാലി നഗരസഭാ ചെയര്മാന് മാത്യു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബൂത്ത് പ്രസിഡന്റ് ടി.കെ. തങ്കപ്പന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ കോപ്പി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മണവാളന് ബൂത്ത് വൈസ് പ്രസിഡന്റ് സി.കെ. സൈമണിനു കൈമാറി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്. സുബ്രന്, അനിത ജോണ്സന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ മനു നാരായണന്, ഷൈനി മാര്ട്ടിന്, കേരള പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കാവാലിപ്പാടന്‍ തുടങ്ങിയവർ പ്രസംഗിച്ചു.