ഇറ്റാനഗർ ബിഷപ് ഞായപ്പള്ളി സന്ദർശിച്ചു
1373766
Monday, November 27, 2023 2:17 AM IST
കോതമംഗലം: അരുണാചൽ പ്രദേശ് ഇറ്റാനഗർ ബിഷപ് ബെന്നി വർഗീസ് ഇടത്തട്ടേൽ മാതൃ ഇടവകയായ ഞായപ്പള്ളി സെന്റ് ആന്റണീസ് പള്ളി സന്ദർശിച്ചു. ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
ബിഷപ്പിന്റെ സഹോദരൻ ഫാ. സണ്ണി ഇടത്തട്ടേൽ, വികാരി ഫാ. ആന്റണി മാളിയേക്കൽ എന്നിവർ സഹകാർമികരായി. ബിഷപ്പ് മാമോദീസ സ്വീകരിച്ചതും, ബാല്യകാലം ചെലവഴിച്ചതും ഞായപ്പള്ളി ഇടവകയിലാണ്. ദിവ്യബലിയർപ്പിച്ചതിന് ശേഷം മെത്രാഭിഷേകത്തിന്റെ ഓർമയ്ക്കായി പള്ളിമുറ്റത്ത് വൃക്ഷതൈ നട്ടു.