മരിയൻവിൽ മിഷൻ സെന്റർ ഉദ്ഘാടനം
1373764
Monday, November 27, 2023 2:16 AM IST
പോത്താനിക്കാട്: കടവൂർ തെക്കേ പുന്നമറ്റത്ത് മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെൽപ് ഓഫ് ക്രിസ്ത്യൻസ് (എംഎസ്എംഎച്ച്സി) സ്ഥാപിച്ച മരിയൻവിൽ മിഷൻ സെന്റർ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ജോണ്‍ കാട്രുകുടിയിൽ അധ്യക്ഷത വഹിച്ചു.
ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, ഇറ്റാനഗർ ബിഷപ് മാർബെന്നി വർഗീസ് ഇടത്തട്ടേൽ, സുപ്പീരിയർ ജനറൽ സിസ്റ്റർ ഫിലോമിന മാത്യു, കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കീരംപാറ, കടവൂർ സെന്റ് ജോർജ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ആരലോലിക്കൽ, ഫാ. ഏബ്രഹാം കാട്രുകുടിയിൽ എന്നിവർ പ്രസംഗിച്ചു.