ബാസ്കറ്റ് ബോൾ സംസ്ഥാന പരിശീലന ക്യാന്പിലേക്ക് തെരഞ്ഞെടുത്തു
1373763
Monday, November 27, 2023 2:16 AM IST
വാഴക്കുളം: ബാസ്കറ്റ് ബോൾ സംസ്ഥാന പരിശീലന ക്യാന്പിലേയ്ക്ക് കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ നൈജൽ ജേക്കബിനെ തെരഞ്ഞെടുത്തു. ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇടുക്കി ജില്ലാ ടീമിനെ പ്രതിനിധീകരിച്ചാണ് പത്താം ക്ലാസ് വിദ്യാർഥിയായ നൈജൽ ജേക്കബിനെ സംസ്ഥാന പരിശീലന ക്യാന്പിലേക്ക് തെരഞ്ഞെടുത്തത്.
ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജനുവരിയിൽ മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്ന ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന ക്യാന്പ് അടുത്ത മാസത്തിൽ ആരംഭിയ്ക്കും. ഫിബ കമ്മീഷണറും മുൻ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രിൻസ് കെ. മറ്റത്തിന്റെ പരിശീലനത്തിൽ കാർമൽ ബാസ്കറ്റ്ബോൾ അക്കാഡമിയിലാണു നൈജൽ പരിശീലിക്കുന്നത്.
വോളീബോൾ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പരിശീലകനായ വാഴക്കുളം നന്പ്യാപറന്പിൽ വടക്കേക്കര ജേക്കബ് ജോസഫിന്റേയും കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ടീന ജേക്കബിന്റേയും മകനാണ് നൈജൽ.