വിസാറ്റ് ചെയർമാന് ബിസിനസ് എക്സലൻസ് അവാർഡ്
1373762
Monday, November 27, 2023 2:16 AM IST
ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേണഷൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ രാജു കുര്യന് 2023 ലെ ഇൻഡോ - യുകെ ബിസിനസ് എക്സലൻസ് അവാർഡ്.
കഴിഞ്ഞ എട്ടിന് യുകെ പാർലമെന്റ് പാലസ് ഓഫ് വെസ്റ്റ് മിനിസ്റ്ററിൽ നടന്ന യുകെ ബിസിനസ് ഫോറം കണ്‍വൻഷനിൽ ഉന്നതമായ നേതൃഗുണം, വീക്ഷണം, പ്രവർത്തി മണ്ഡലത്തിലെ സമർപ്പണം തുടങ്ങിയ മികവുകളോടെ ബിസിനസ് രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. ബോബ് ബ്ലാക്ക് മാൻ എംപി അവാർഡ് സമ്മാനിച്ചു. ഡീൻ റഷ്ൽ എംപി പ്രസംഗിച്ചു.