വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ വ്യാപാരി ധർണ
1373761
Monday, November 27, 2023 2:16 AM IST
പിറവം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർധനക്കെതിരേ കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
അടിക്കടിയുള്ള വൈദ്യുതി ചാർജ് വർധന വ്യാപാരികൾക്ക് താങ്ങാവുന്നതിലും അധികമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. പ്രസിഡന്റ് പോൾ ലൂയിസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി
എ.ജെ. റിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. ജേക്കബ്, സി.സി. ജോൺ, വനിതാ വിംഗ് നിയോജക മണ്ഡലം ചെയർപേഴ്സൺ മായ ആഞ്ചലോ എന്നിവർ പ്രസംഗിച്ചു. ജോർജ് ജോസഫ് സ്വാഗതവും കെ. വി. ചാക്കോ നന്ദിയും പറഞ്ഞു.പിറവം മണ്ഡലത്തിലെ 17 യൂണിറ്റുകളിലെ വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു.