കൃഷി ഫാം: ശന്പള കുടിശിക നൽകണം
1373760
Monday, November 27, 2023 2:16 AM IST
കോതമംഗലം : കൃഷി ഫാമുകളിൽ തൊഴിൽ ചെയ്യുന്ന കാഷ്വൽ തൊഴിലാളികളുടെ ശന്പള കുടിശിക ഉടൻ നൽകണമെന്ന് അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് കേരള (എഐടിയുസി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
നേര്യമംഗലം നിള ഓഡിറ്റോറിയത്തിൽ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, എലിസബത്ത് അസീസി, കെ. മല്ലിക, പി. രാമദാസ്, പി.ടി. ബെന്നി, കെ.പി. മേരി, എം.എസ്. ജോർജ്, പി.എം. ശിവൻ, സിറിൾ ദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ശശി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി കെ. മല്ലിക പാലക്കാട് (പ്രസിഡന്റ്), പി. രാമദാസ് പാലക്കാട് (വർക്കിംഗ് പ്രസിഡന്റ്), സി.വി. ശശി എറണാകുളം (സെക്രട്ടറി), കെ.പി. മേരി എറണാകുളം (ട്രഷറർ), പി.എസ്. നായിഡു തിരുവനന്തപുരം, കെ.കെ. തങ്കപ്പൻ കോട്ടയം, എ. ഷംസുദീൻ എറണാകുളം, പി.ഡി. റെജി തൃശൂർ, എം.ആർ. സുകുമാരൻ പാലക്കാട്, പി.പി. ജോയി ഇടുക്കി, ജിനാ മാത്യു തൃശൂർ (വൈസ് പ്രസിഡന്റുമാർ), പി.എം. മനോജ് ഇടുക്കി, ജേക്കബ് ജോബോൽ പത്തനംതിട്ട, പി.ടി. ബെന്നി എറണാകുളം, സി.എസ്. ഗോപി തൃശൂർ, കെ.സി. ജയപാലൻ പാലക്കാട്, സുധി മുണ്ടേരി മലപ്പുറം, കെ.യു. രവീന്ദ്രൻ തൃശൂർ, കെ. ഗിരിജ പാലക്കാട്, സുനി അശോകൻ എറണാകുളം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.