സൗജന്യ മെഡിക്കൽ ക്യാന്പ്
1373759
Monday, November 27, 2023 2:16 AM IST
കോതമംഗലം: മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിന്റേയും കറുകടം മാർ ഗ്രിഗോറിയോസ് യാക്കോബായ ഓർത്തഡോക്സ് ചാപ്പലിന്റേയും സംയുക്താഭിമുഖ്യത്തിൽ ചാപ്പൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി ഫാ. അബ്രഹാം ബോസ് പുക്കുന്നേൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സിസ്റ്റർ തെരേസ്, ജനറൽ മാനേജർ പാട്രിക് എം. കല്ലട, വാർഡ് കൗണ്‍സിലർ ബബിത മത്തായി, സി.ഇ. ഏലിയാസ്, എൽദോസ് കീച്ചേരി, എം.യു. ബേബി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ജനറൽ ആന്‍ഡ് എമർജൻസി മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാർ നേതൃത്വം നൽകി. നിർമല നഴ്സിംഗ് കോളജിലെ അന്‍പതോളം വിദ്യാർഥികൾ ക്യാന്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായി.