കുട്ടികളെ ആദരിച്ചു
1373757
Monday, November 27, 2023 2:16 AM IST
ഊന്നുകൽ: ഉപജില്ലാ സ്കൂൾ മേളകളിൽ ചാന്പ്യന്മാരായ ഊന്നുകൽ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിലെ കുട്ടികളെ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ, ഊന്നുകൽ സിഐ രതീഷ് ഗോപാൽ, ടൈനി ടോട്സ് പ്രിൻസിപ്പൽ സിസ്റ്റർ ശാലീന, പിടിഎ പ്രസിഡന്റ് ജോബി കുര്യാക്കോസ്, എംപിടിഎ ചെയർപേഴ്സണ് റൈനി ദീപു എന്നിവർ ചേർന്ന് കുട്ടികളെ ആദരിച്ചു.
പ്രധാനാധ്യാപകൻ നോബിൾ വർഗീസ്, ഡോമിനിക് മാത്യു എന്നിവർ പ്രസംഗിച്ചു. ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ മൂന്നാം സ്ഥാനവും എൽപി വിഭാഗം ഒന്നാം സ്ഥാനവും സ്കൂളിലെ കായിക താരങ്ങൾ കരസ്ഥമാക്കിയതോടൊപ്പം ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ സ്കൂൾ ഓവർ ഓൾ ചാന്പ്യന്മാരുമായി. പ്രവൃത്തി പരിചയ മേളയിലും അറബിക് കലോത്സവത്തിലും റണ്ണേഴ്സപ്പായിരുന്നു.