നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു
1373636
Sunday, November 26, 2023 10:43 PM IST
വരാപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിക്കു പിറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. കോട്ടുവള്ളി കൈതാരം കോതകുളം പ്രായപ്പിള്ളി നിധീഷ് ഉണ്ണിക്കൃഷ്ണൻ (30) ആണ് മരിച്ചത്. ശ്രീലാൽ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചിന് തൃശൂർ പൂങ്കുന്നത്തുവച്ചായിരുന്നു അപകടം. ക്ഷേത്രത്തിലേക്കു പോകവെയാണ് കാർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിധീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
ഉണ്ണികൃഷ്ണൻ-മിനി ദന്പതികളുടെ മകനാണ് നിധീഷ്. പാലാരിവട്ടം ഖാദി യൂണിറ്റിലെ ജീവനക്കാരനാണ്. ഭാര്യ: അശ്വതി, മകൾ: നൈനിക. ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നു പോലീസ് പറഞ്ഞു.