യുവ ഗായകൻ വാഹനാപകടത്തിൽ മരിച്ചു
1373635
Sunday, November 26, 2023 10:43 PM IST
കിഴക്കന്പലം: യുവ ഗായകൻ സൗത്ത് മഴുവന്നൂർ കല്ലേലിൽ കെ.എസ്. വിഷ്ണു (28) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതരയോടുകൂടി പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് സമീപം വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ഉടൻതന്നെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ബന്ധുവായ കല്ലേലിൽ ശ്രീകാന്ത് കുട്ടൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിൻ മിർച്ചീസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു. സംസ്കാരം നടത്തി. പിതാവ്: ശശി. മാതാവ്: ഭാര്യ: ശ്രുതി. ബിജി. സഹോദരി: വിദ്യ.